കർഷകസംഘം ജാഥാ പര്യടനം പൂർത്തിയായി

കർഷകസംഘം ജാഥ പടിഞ്ഞാറത്തറയിൽ സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി വി സഹദേവൻ ഉദ്‌ഘാടനംചെയ്യുന്നു


കൽപ്പറ്റ വന്യമൃഗശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ കർഷകസംഘം ‌നടത്തുന്ന ജില്ലാ പഞ്ചായത്ത്‌ ഓഫീസ്‌  മാർച്ചിന്റെ പ്രചാരണാർഥം വാഹനജാഥ നടത്തി.  വന്യമൃഗശല്യം തടയാൻ ജില്ലാതല പ്രതിരോധസമിതിക്ക്‌ രൂപംനൽകുക, ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്തുകളെ ചേർത്ത്‌ ഫെൻസിങ്‌ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ ഒരുക്കാൻ ജില്ലാ പഞ്ചായത്ത്‌ മുൻകൈയെടുക്കുക, പദ്ധതിക്കായി എംപിമാർ, എംഎൽഎമാർ എന്നിവരുടെ വികസനഫണ്ട്‌ ഉപയോഗിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി തിങ്കളാഴ്‌ചയാണ്‌ മാർച്ച്‌.    സി ജി പ്രത്യുഷ്‌ ‌ ക്യാപ്‌റ്റനും എ വി ജയൻ വൈസ്‌ ക്യാപ്‌റ്റനുമായ  വാഹനജാഥ രാവിലെ 9.30ന്‌ പടിഞ്ഞാറത്തറയിൽ സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി വി സഹദേവൻ ഉദ്‌ഘാടനംചെയ്‌തു.   പി സുരേഷ്‌ അധ്യക്ഷനായി. ‌ കാവുംമന്ദം, വടുവൻചാൽ, മീനങ്ങാടി, ബത്തേരി, നടവയൽ, പുൽപ്പള്ളി എന്നിവിടങ്ങളിൽ പര്യടനം നടത്തി ജാഥ കാട്ടിക്കുളത്ത്‌ സമാപിച്ചു. ഓരോ കേന്ദ്രങ്ങളിലും ആവേശ സ്വീകരണമായിരുന്നു .  ജാഥാക്യാപ്‌റ്റനും വൈസ്‌ ക്യാപ്‌റ്റനും പുറമെ കെ എം വർക്കി, ജസ്‌റ്റിൻ ബേബി, കെ സി ജോസഫ്‌, കെ അബ്ദുൾ റഹ്‌മാൻ, കെ ടി സ്‌കറിയ, കെ ജെ പോൾ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ‌  സമാപന സമ്മേളനം എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ ജില്ലാ സെക്രട്ടറി എ എൻ പ്രഭാകരൻ ഉദ്‌ഘാടനംചെയ്‌തു. എ കെ ശങ്കരൻ അധ്യക്ഷനായി. സി കെ പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News