വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ്‌ റിമാൻഡിൽ



കൽപ്പറ്റ വിവാഹ വാഗ്‌ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിനെ അറസ്‌റ്റ്‌ ചെയ്‌തു. കണിയാമ്പറ്റ ചീക്കല്ലൂർ കൂടോത്തുമ്മൽ ഐക്കരക്കുടിയിൽ സാബു(26)വിനെയാണ്‌  കൽപ്പറ്റ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. വിവാഹം കഴിക്കാമെന്ന പ്രലോഭിപ്പിച്ച്‌  പെൺകുട്ടിയെ പടിഞ്ഞാറത്തറ, കർലാട്‌ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി  പീഡിപ്പിച്ചതായാണ്‌ പരാതി. കൽപ്പറ്റ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. ജില്ലയിലെ പ്രമുഖ സ്വകാര്യ കോളേജിലെ വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്‌‌. പ്രണയം നടിച്ച്‌ ജില്ലയുടെ പലഭാഗങ്ങളിൽ എത്തിച്ച്‌ പീഡിപ്പിച്ചതായാണ്‌ പരാതി. Read on deshabhimani.com

Related News