കെഎസ്‌ടിഎ ജില്ലാ സമ്മേളനം
നാളെ തുടങ്ങും



കൽപ്പറ്റ കേരള സ്‌കൂൾ ടീച്ചേഴ്‌സ്‌ അസോസിയേഷൻ(കെഎസ്‌ടിഎ) ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കാട്ടിക്കുളത്ത്‌ നടക്കും. ‘മതനിരപേക്ഷ വിദ്യാഭ്യാസം, വൈജ്ഞാനിക സമൂഹം, വികസിത കേരളം' എന്ന മുദ്രാവാക്യമുയർത്തി  തിരുനെല്ലി പഞ്ചായത്ത് ഹാളിലാണ്‌ (സ. ടി ശിവദാസമേനോൻ നഗർ) സമ്മേളനം.  ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 192 പേർ പങ്കെടുക്കും. ശനി രാവിലെ പത്തിന്‌ ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന്‌ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.   സംസ്ഥാന സമ്മേളന ഗുരുകാരുണ്യ എൻഡോവ്മെന്റ് വിതരണം ഒ ആർ കേളു എംഎൽഎ നിർവഹിക്കും. ഗുരുകാരുണ്യ പദ്ധതിയിലേക്കുള്ള നിക്ഷേപം കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് സി സി വിനോദ്കുമാർ ഏറ്റുവാങ്ങും.  ശനി പകൽ മൂന്നിന്‌ കാട്ടിക്കുളം ടൗണിൽ പ്രകടനവും പൊതുയോഗവും നടക്കും. പൊതുയോഗം കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സാമൂഹ്യശാസ്ത്ര മേളയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കും സമ്മേളന അനുബന്ധ പരിപാടികളിലെ വിജയികളായ അധ്യാപകർക്കുമുള്ള സമ്മാനദാനം മുൻ എംഎൽഎ സി കെ ശശീന്ദ്രൻ നിർവഹിക്കും. ഞായർ രാവിലെ ഒമ്പതിന്‌ പ്രതിനിധി സമ്മേളനം ആരംഭിക്കും. രാവിലെ 10.30ന് ട്രേഡ് യൂണിയൻ സമ്മേളനം സിഐടിയു ജില്ലാ ട്രഷറർ പി ഗഗാറിൻ ഉദ്ഘാടനം ചെയ്യും.  ഫെബ്രുവരി രണ്ടാംവാരം കാസർക്കോടാണ്‌ സംസ്ഥാന സമ്മേളനം. സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ്, ജില്ലാ സെക്രട്ടറി വിൽസൺ തോമസ്,  പ്രസിഡന്റ് എ ഇ സതീഷ് ബാബു, ജില്ലാ വൈസ് പ്രസിഡന്റ്‌ എ കെ സുകുമാരി എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News