ഫ്‌ളൈ ഹൈ 
പ്രതിഭനിർണയ പരീക്ഷ



ബത്തേരി നഗരസഭ പട്ടികവർഗ വിദ്യാർഥികൾക്കായി നടപ്പാക്കുന്ന മത്സരപരീക്ഷ പരിപോഷണ നൂതന പദ്ധതിയായ ഫ്‌ളൈ ഹൈയിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്നതിന്‌ പ്രതിഭനിർണയ പരീക്ഷ സംഘടിപ്പിച്ചു.  100 വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിന്‌ നടത്തിയ പരീക്ഷയിൽ 166 പേർ പങ്കെടുത്തു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്‌സൺ എൽസി പൗലോസ്‌ ഉദ്‌ഘാടനം ചെയ്‌തു. വികസന സ്ഥിരംസമിതി അധ്യക്ഷ പി എസ്‌ ലിഷ അധ്യക്ഷയായി. കെ റഷീദ്‌, സാലി പൗലോസ്‌, എം അബ്ദുൾ അസീസ്‌, ഡയറ്റ്‌ പ്രിൻസിപ്പൽ ഡോ. കെ അബ്ബാസലി, എഇഒ വി ടി എബ്രഹാം, ടിഡിഒ കെ പ്രമോദ്‌, പി എ അബ്ദുൾ നാസർ എന്നിവർ നേതൃത്വം നൽകി. കെ എസ്‌ ശിഖ, വിഷ്‌ണു ബാലൻ, കൃഷ്‌ണനുണ്ണി, പി എസ്‌ അഖിൽ, പി ജെ അനൂജ, കെ എ യാദവ്‌ (എല്ലാവരും കുപ്പാടി ഗവ. ഹൈസ്‌കൂൾ) എന്നിവരാണ്‌ പരീക്ഷയിലെ മികച്ച വിജയികൾ. Read on deshabhimani.com

Related News