മഴയത്തും കളർഫുള്ളാണ്‌



കൽപ്പറ്റ മഴ തിമർത്തുപെയ്യുമ്പോൾ  റോഡാകെ കളർഫുള്ളാകും. ചുവപ്പും മഞ്ഞയും പച്ചയുമെല്ലാം അണിഞ്ഞവർ  തലങ്ങും വിലങ്ങും പായും.   വിവിധ വർണങ്ങളിലുള്ള മഴക്കോട്ടാണ്‌ താരം.  മഴക്കോട്ടുകൾക്ക് ഡിമാൻഡ്‌ വർധിച്ചപ്പോൾ  നൂറുരൂപ മാത്രം വിലയുള്ള  പ്ലാസ്‌റ്റിക്‌ കോട്ടുകൾ വിപണി കീഴടക്കുകയാണ്‌. ഇരുചക്ര വാഹനയാത്രക്കാരുടെ ഉറ്റ തോഴനായി ഇത്‌.    കളർ കോട്ടുകൾക്കായി കൂടുതലും എത്തുന്നത്‌ സ്‌ത്രീകളാണ്‌. കുട ഒഴിവാക്കി പ്ലാസ്‌റ്റിക്‌ കോട്ടിട്ട്‌ പോകുന്ന വിദ്യാർഥികളുമുണ്ട്‌. വിനോദ സഞ്ചാരികളും ഈ കോട്ടിനായി എത്തുന്നതായി വ്യാപാരികൾ പറയുന്നു.  വിലകൂടിയ കോട്ടെന്നതിൽനിന്ന്‌  മാറി ട്രെൻഡ് അനുസരിച്ചുള്ളവ തേടിയാണ് ഇപ്പോൾ ആളുകൾ കടകളിലെത്തുന്നത്. കുട്ടികളെ ആകർഷിക്കാൻ കാർട്ടൂൺ പ്രിന്റഡ്‌ കോട്ടുകളും മറ്റു സ്റ്റൈലിഷ്  കോട്ടുകളുമുണ്ട്‌.  കാൽനടയാത്രക്കാരും പ്രഭാതസവാരിക്കാരുമെല്ലാം കൂടുതൽ ഇഷ്ടപ്പെടുന്നത്‌  കട്ടികുറഞ്ഞ പ്ലാസ്‌റ്റിക്കിന്റെ ഈ വർണക്കോട്ടുകളാണ്‌. Read on deshabhimani.com

Related News