ബഫർസോൺ ഉത്തരവ്‌ 
പുന:പരിശോധിക്കണം: ആദിവാസി ഗ്രാമസഭ



ബത്തേരി സംരക്ഷിത വനത്തിൽ നിന്നുള്ള ഒരുകിലൊ മീറ്റർ ദൂരം ബഫർസോൺ വേണമെന്ന സുപ്രീംകോടതി ഉത്തരവ്‌ പുന:പരിശോധിക്കണമെന്നും ബഫർസോണിൽ നിന്നും ആദിവാസി ഗ്രാമങ്ങളെ പൂർണമായും ഒഴിവാക്കണമെന്നും ആദിവാസി ക്ഷേമസമിതി ബത്തേരി ഏരിയാ കമ്മിറ്റി വിളിച്ചുചേർത്ത ആദിവാസി പ്രതിഷേധഗ്രാമസഭ ആവശ്യപ്പെട്ടു. വരുംദിവസങ്ങളിൽ ഊരുസഭകൾ ചേർന്ന്‌ വിധിക്കെതിരെ പ്രതിഷേധ പ്രമേയം പാസാക്കി രാഷ്‌ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റീസ്‌ എന്നിവർക്ക്‌ അയക്കാനും കല്ലൂരിൽചേർന്ന ഗ്രാമസഭ തീരുമാനിച്ചു. എകെഎസ്‌ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി പി വാസുദേവൻ ഉദ്‌ഘാടനം ചെയ്‌തു. ഏരിയാ പ്രസിഡന്റ്‌ എ സി ശശീന്ദ്രൻ അധ്യക്ഷനായി. ബത്തേരി നഗരസഭ ചെയർമാൻ ടി കെ രമേശ്‌, ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അമ്പിളി സുധി, ആർ രതീഷ്‌, കെ എം സിന്ധു, പി ബൊമ്മൻ, ബിജു കാക്കത്തോട്‌, കെ കനകരാജ്‌ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം എസ്‌ വിശ്വനാഥൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News