ജൂണിൽ കൂടുതൽ മഴ മട്ടിലയത്ത്‌,
കുറവ്‌ ബാവലിയിൽ



കൽപ്പറ്റ ജൂണിൽ ജില്ലയിൽ ഏറ്റവും കൂടുതൽ മഴപെയ്‌തത്‌ മട്ടിലയത്ത്‌. 825 മില്ലി മീറ്റർ മഴയാണ്‌ ലഭിച്ചത്‌.  ലക്കിടിയിൽ 746.8 മില്ലി മീറ്റർ മഴപെയ്‌തു.  ഏറ്റവും കുറവ് മഴ ലഭിച്ചത് ബാവലിയിലാണ്‌. 48.5 മി.മീറ്റർ. ഹ്യൂം സെന്റർ ഫോർ ഇക്കോളജിയുടെ നേതൃത്വത്തിൽ 71 പ്രദേശങ്ങളിൽ സ്ഥാപിച്ച മഴമാപിനികളിൽനിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ  ജൂൺ ഒന്ന്‌ മുതൽ 30 വരെ ജില്ലയിൽ ശരാശരി 251.2 മി.മീറ്റർ മഴ ലഭിച്ചു. എന്നാൽ ഇന്ത്യ മീറ്റിയറോളജിക്കൽ ഡിപ്പാർട്മെന്റ് (ഐഎംഡി) കണക്ക്‌ പ്രകാരം ജൂണിൽ  ലഭിക്കേണ്ട  ശരാശരി മഴ 732.8 മി.മീറ്റർ ആയിരുന്നു.  65 ശതമാനം മഴക്കുറവാണ്‌ ഉണ്ടായത്‌.      മധ്യവയനാട്ടിൽ 200 മി.മീറ്റർ  മുതൽ 300 മി. മീറ്റർ വരെ മഴ ലഭിച്ചു. കിഴക്കെ വയനാടൻ ഭാഗങ്ങളിൽ ലഭിച്ച മഴയുടെ അളവ് താരതമ്യേന കുറവായിരുന്നു. തോൽപ്പെട്ടി (107.6 മി.മീ), അപ്പപ്പാറ(80.8 മി.മീ), കാട്ടിക്കുളം (78.1മി.മീ) എന്നിവിടങ്ങളിൽ കുറഞ്ഞ മഴയാണ്‌ ലഭിച്ചത്. ജൂൺ മാസത്തിലെ മഴദിനങ്ങളുടെ ശരാശരി 17 ഉം  മഴയില്ലാത്ത ദിനങ്ങൾ 13ഉം ആണ്. Read on deshabhimani.com

Related News