തൊഴിൽ നിഷേധത്തിൽ 
സിപിഐ എം പ്രതിഷേധം



  ബത്തേരി രാഹുൽഗാന്ധിയുടെ സന്ദർശനത്തിന്റെ പേരിൽ നെന്മേനി പഞ്ചായത്തിൽ തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ തൊഴിൽ നിഷേധിച്ച പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നടപടിയിൽ സിപിഐ എം നെന്മേനി പഞ്ചായത്ത്‌ കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റിന്റെ നടപടിക്കെതിരെ പാർടി നേതൃത്വത്തിൽ തൊഴിലാളികളുടെ പ്രതിഷേധം സംഘടിപ്പിക്കും. ശനിയാഴ്‌ചയാണ്‌ തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ പഞ്ചായത്തിൽ പ്രസിഡന്റ്‌ അവധിയാക്കിയത്‌. തൊഴിലാളികളോട്‌ പഞ്ചായത്തിൽ യുഡിഎഫ്‌ സംഘടിപ്പിക്കുന്ന യോഗത്തിൽ പങ്കെടുക്കാനും പ്രസിഡന്റിന്റെ നിർദേശമുണ്ട്‌. പഞ്ചായത്ത്‌ ഭരണസമിതിപോലും അറിയാതെയാണ്‌ പ്രസിഡന്റിന്റെ ഇത്തരത്തിലുള്ള അറിയിപ്പ്‌. തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ അവധി നൽകാൻ പ്രസിഡന്റിന്‌ അധികാരമില്ലെന്നിരിക്കെ ഇത്തരം നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കാൻ തൊഴിലാളികൾ തയ്യാറാവണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. വി പി ബോസ്‌ അധ്യക്ഷനായി. സുരേഷ്‌ താളൂർ, സി ശിവശങ്കരൻ, അശോകൻ ചൂരപ്ര, എം എസ്‌ ഫെബിൻ, ടി പി ഷുക്കൂർ, ഷാജി കോട്ടയിൽ, സുജ ജെയിംസ്‌ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News