ആറിന്‌ കർഷകസംഘത്തിന്റെ 
ജില്ലാ പഞ്ചായത്തോഫീസ്‌ മാർച്ച്



  കൽപ്പറ്റ വന്യമൃഗശല്യം തടയാൻ ജില്ലാതല പ്രതിരോധസമിതിക്ക്‌ രൂപംനൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങളുമായി ‌കർഷകസംഘം നേതൃത്വത്തിൽ കർഷകർ ആറിന്‌ ജില്ലാ പഞ്ചായത്തോഫീസിലേക്ക്‌ മാർച്ച്‌ നടത്തും. വന്യമൃഗശല്യ വിഷയത്തിൽ  ജില്ലാപഞ്ചായത്ത്‌  ‌നിസ്സംഗ സമീപനമാണ്‌ പുലർത്തുന്നത്‌. ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്തുകളെക്കൂടി ചേർത്ത്‌ ഫെൻസിങ്‌ ഉൾപ്പെടെ വിവിധ പ്രതിരോധ മാർഗങ്ങൾ ഒരുക്കാൻ ജില്ലാ പഞ്ചായത്ത്‌ മുൻകൈയെടുക്കണം പദ്ധതിക്കായി എംപിമാർ, എംഎൽഎമാർ എന്നിവരുടെ വികസനഫണ്ട്‌ ഉപയോഗപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ മാർച്ച്‌. മാർച്ചിന്റെ ഭാഗമായി വ്യാഴാഴ്‌ച ജില്ലാ വാഹനജാഥ നടത്തും. കർഷകസംഘം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള സി ജി പ്രത്യൂഷാണ്‌ ജാഥാ ക്യാപ്‌റ്റൻ. ജില്ലാ പ്രസിഡന്റ്‌ എ വി ജയൻ വൈസ്‌ ക്യാപ്‌റ്റനാണ്‌. ജാഥ രാവിലെ 9.30ന്‌ സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി വി സഹദേവൻ ഉദ്‌ഘാടനംചെയ്യും. കാവുംമന്ദം, വടുവൻചാൽ, മീനങ്ങാടി, ബത്തേരി, നടവയൽ, പുൽപ്പള്ളി എന്നിവിടങ്ങളിൽ പര്യടനം നടത്തി ജാഥ കാട്ടിക്കുളത്ത്‌ സമാപിക്കും. സമാപന സമ്മേളനം എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ ജില്ലാ സെക്രട്ടറി എ എൻ പ്രഭാകരൻ ഉദ്‌ഘാടനംചെയ്യും.   Read on deshabhimani.com

Related News