പാഴ്‌വസ്‌തു ശേഖരണ കലണ്ടർ പുറത്തിറക്കി

പാഴ്‌വസ്‌തുശേഖരണ കലണ്ടർ സിനിമാതാരം സുധീഷിന്‌ നൽകി എം വി വിജേഷ്‌ ഉദ്‌ഘാടനം ചെയ്യുന്നു


വൈത്തിരി പഞ്ചായത്ത്‌ ഹരിതകർമ സേനയുടെ നേതൃത്വത്തിൽ വീടുകളിൽനിന്നും  സ്ഥാപനങ്ങളിൽനിന്നും അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള പാഴ്വസ്തുശേഖരണ കലണ്ടർ പ്രസിഡന്റ്‌ എം വി വിജേഷ്   സിനിമാതാരം സുധീഷിന് നൽകി ഉദ്‌ഘാടനം ചെയ്‌തു.  വൈസ് പ്രസിഡന്റ് ഉഷാ ജ്യോതിദാസ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വി ഉഷാകുമാരി, എൽസി ജോർജ്,  കെ കെ തോമസ്, എൻ ഒ ദേവസി, ഒ ജിനിഷ എന്നിവർ പങ്കെടുത്തു. കെ എ ജോഷി സ്വാഗതവും സെക്രട്ടറി  പി കെ ഇന്ദിര  നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News