മുഖ്യമന്ത്രി ഉദ്ഘാടനംചെയ്‌ത കെട്ടിടം വീണ്ടും ഉദ്ഘാടനം നടത്തി എംഎൽഎ



വടുവൻചാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌ത  പിഎച്ച്സി കെട്ടിടം വീണ്ടും ഉദ്‌ഘാടനംചെയ്‌ത എംഎൽഎ അപഹാസ്യനായി.  മൂപ്പൈനാട്‌ പഞ്ചായത്തിലെ പൊതുജന ആരോഗ്യകേന്ദ്രമാണ്‌  ചൊവ്വാഴ്‌ച ടി സിദ്ദീഖ്‌ എംഎൽഎ വീണ്ടും ഉദ്‌ഘാടനംചെയ്‌തത്‌.    ആരോഗ്യവകുപ്പിന്റെ  3.5 കോടി രൂപ  ഉപേയോഗിച്ചാണ്‌ ആശുപത്രി കെട്ടിടം നിർമിച്ചത്‌.   മുഖ്യമന്ത്രി  ഓൺലൈനായി നവംബർ ഒന്നിന് ആശുപത്രി  ഉദ്‌ഘാടനവും  നിർവഹിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജായിരുന്നു അധ്യക്ഷ.  ഈ ചടങ്ങിൽ എംഎൽഎ ആശംസ അർപ്പിക്കുകയും ചെയ്തിരുന്നു.   ഉദ്‌ഘാടനം കഴിഞ്ഞിട്ടും ആശുപത്രി തുറന്ന്‌ പ്രവർത്തിപ്പിക്കാൻ പഞ്ചായത്ത്  അധികൃതർ താൽപ്പര്യം കാണിച്ചില്ല. ഇതിനെതിരെ എൽഡിഎഫ് ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തി.      നിലവിൽ  പിഎച്ച്സി കെട്ടിടം പ്രവർത്തിച്ചുവരുന്നത്  റവന്യൂ വകുപ്പിന്റെ കെട്ടിടത്തിലാണ്.  ഇത് ഒഴിയണമെന്നാവശ്യപ്പെട്ട് തഹസിൽദാരും നിരവധി തവണ നോട്ടീസ് നൽകി.  മറ്റ് മാർഗമില്ലാതായതോടെ കെട്ടിടം  തുറക്കാൻ നിർബന്ധിതരാവുകയായിരുന്നു പഞ്ചായത്ത്. ശക്തമായ സമരത്തിന്റെ ഭാഗമായി കെട്ടിടം തുറക്കാൻ തീരുമാനിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൽഡിഎഫ് നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിയവർക്ക് മധുരംനൽകി. Read on deshabhimani.com

Related News