പുൽപ്പള്ളിയിൽ പണിമുടക്കി സ്വകാര്യ ബസ് തൊഴിലാളികൾ



  പുൽപ്പള്ളി സ്വകാര്യ ബസ്സുടമകൾ ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ തൊഴിലാളി  യൂണിയനുകളുമായുണ്ടാക്കിയ കരാർ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച്‌ പുൽപ്പള്ളി മേഖലയിൽ  ബസ് തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക്‌ ആരംഭിച്ചു. സെപ്‌തംബർ ഒന്നുമുതൽ നടപ്പാക്കേണ്ടിയിരുന്ന സേവന വേതന കരാർ പുൽപ്പള്ളി മേഖലയിൽ നടപ്പാക്കാൻ ബസ്‌ ഉടമകൾ തയ്യാറായിട്ടില്ല. കരാർപ്രകാരം അടിസ്ഥാന ശമ്പളത്തിൽ 40 രൂപയും കലക്‌ഷൻ ബത്തയിൽ ഒരുരൂപയും ഉത്സവകാല ബോണസിൽ 500 രൂപയുടെയും വർധന നടപ്പാക്കണം. ഈ ആനുകൂല്യങ്ങൾ നൽകാതെ മുമ്പുണ്ടായിരുന്നവപോലും  നിഷേധിക്കുകയാണെന്ന്‌ തൊഴിലാളികൾ കുറ്റപ്പെടുത്തി. സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിലാണ്‌ പണിമുടക്ക്‌.  സമരം വിദ്യാർഥികളെയും മറ്റു യാത്രക്കാരെയും വലച്ചു.  കെഎസ്ആർടിസി സർവീസ്‌ മാത്രമായിരുന്നു ആശ്രയം. പെരിക്കല്ലൂർ, മരക്കടവ്, സീതാമൗണ്ട്, കാപ്പിസെറ്റ് തുടങ്ങിയ ഉൾപ്രദേശങ്ങളിലേക്ക്‌ സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്‌. ബത്തേരി ഭാഗത്തുനിന്ന്‌ വന്ന ബസ് പുൽപ്പള്ളി സ്റ്റാൻഡിൽ സമരക്കാർ തടഞ്ഞത്‌ വാക്കേറ്റത്തിനിടയാക്കി.  പണിമുടക്കിയ തൊഴിലാളികൾ ടൗണിൽ പ്രകടനം നടത്തി.   ചർച്ച ബഹിഷ്‌കരിച്ച്‌ 
ബസ്‌ ഉടമകൾ സമരം ഒത്തുതീർപ്പാക്കാൻ കൽപ്പറ്റയിൽ അസിസ്റ്റന്റ്‌  ലേബർ ഓഫീസർ വിളിച്ചു ചേർത്ത  യോഗം പുൽപ്പള്ളിയിലെ ബസ്‌ ഉടമകൾ ബഹിഷ്‌കരിച്ചു.  എന്നാൽ ഉടമകളുടെ ജില്ലാതല നേതാക്കൾ -- പങ്കെടുത്തു.  പുൽപ്പള്ളിയിലെ ബസ്സുടമകൾ പങ്കെടുക്കാത്തതിനാൽ തീരുമാനം എടുക്കാനാകാതെ യോഗം പിരിഞ്ഞു. സമരം തുടരുമെന്ന് യൂണിയൻ നേതാക്കൾ - അറിയിച്ചു.  Read on deshabhimani.com

Related News