‘നറുപുഞ്ചിരി’ സമ്മാനപ്പൊതിയുമായി ബത്തേരി നഗരസഭ



ബത്തേരി  നഗരസഭയുടെ ‘ഹാപ്പി ഹാപ്പി ബത്തേരി' പരിപാടിയുടെ ഭാഗമായി നടക്കുന്ന ‘നറു പുഞ്ചിരി' പദ്ധതിക്ക് പിന്തുണയേറുന്നു. നവജാത ശിശുക്കളെ വരവേൽക്കുന്നതിനായി നഗരസഭ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് നറുപുഞ്ചിരി. നഗരസഭയുടെ പരിധിയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും മെഡലും സമ്മാനപ്പൊതികളും നൽകിയാണ് വരവേൽക്കുന്ന്. കഴിഞ്ഞ ജൂലൈയിൽ തുടങ്ങിയ പദ്ധതിയിൽ കുഞ്ഞുങ്ങൾക്ക് മെഡലുകളും സമ്മാനപ്പൊതികളും നഗരസഭാ ഭാരവാഹികൾ വീടുകളിൽ എത്തിയാണ് നൽകുന്നത്. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽനിന്ന്‌ മികച്ച പിന്തുണയാണ് പദ്ധതിക്ക് ലഭിക്കുന്നത്. പദ്ധതിയിലേക്ക് ഗിഫ്റ്റ് ബോക്സുകൾ സന്നദ്ധ സംഘടനകളും നൽകാറുണ്ട്. ബിൽഡിങ്‌ ഓണേഴ്സ് അസോസിയേഷൻ പദ്ധതിയിലേക്കുള്ള ബേബി പാക്കറ്റുകൾ നഗരസഭാ ചെയർമാൻ ടി കെ രമേശിന് കൈമാറി. നറുപുഞ്ചിരിയുടെ പ്രവർത്തനവുമായി സഹകരിച്ച ബിൽഡിങ്‌ ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളെ നഗരസഭ അഭിനന്ദിച്ചു. പദ്ധതിക്കായി മുഴുവൻ ജനങ്ങളുടെയും സഹകരണമുണ്ടാകണമെന്ന് നഗരസഭ ചെയർമാർ അറിയിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില ജുനൈസ്, ബിൽഡിങ്‌ ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പീറ്റർ മൂഴയിൽ, സെക്രട്ടറി യു എ  അബ്ദുൾ മനാഫ് തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News