ഓണമുണ്ണാം... കിറ്റുകൾ എത്തിത്തുടങ്ങി

ബത്തേരി ബ്ലോക്ക്‌ ഓഫീസിന്‌ സമീപത്തെ റേഷൻ കടയിൽ നിന്നും ഓണക്കിറ്റ്‌ വാങ്ങി പോകുന്നവർ


കൽപ്പറ്റ പ്രതിസന്ധികാലത്ത്‌ ഓണമുണ്ണാൻ സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റുകൾ എത്തിത്തുടങ്ങി.  എഎവൈ (മഞ്ഞ) വിഭാഗത്തിനാണ്‌ ആദ്യഘട്ടമായി ശനിയാഴ്‌ച മുതൽ കിറ്റ്‌ നൽകിത്തുടങ്ങിയത്‌.   ആഗസ്‌ത്‌ രണ്ട്‌, മൂന്ന്‌  തീയതികളിലും മഞ്ഞക്കാർഡുകാർക്കാണ്‌ നൽകുക.  സപ്ലൈകോ വഴി കിറ്റുകൾ റേഷൻകടകളിൽ വെള്ളി, ശനി ദിവസങ്ങളിലായി എത്തിച്ചിരുന്നു. എച്ച്‌എച്ച്‌ (പിങ്ക്‌) വിഭാഗത്തിന്  നാലുമുതൽ ഏഴുവരെയും എൻപിഎസ് (നീല) വിഭാഗത്തിന് ഒമ്പതുമുതൽ 12 വരെയും എൻപിഎൻഎസ് (വെള്ള)  വിഭാഗത്തിന് 13 മുതൽ 16 വരെയുമാണ്‌  വിതരണം.     2,22,000 കിറ്റുകളാണ്‌ ജില്ലയിൽ വിരണത്തിനായി തയ്യാറാക്കിയിട്ടുള്ളത്‌. കൽപ്പറ്റ താലൂക്കിൽ 68,000,  മാനന്തവാടിയിൽ  71,000, ബത്തേരിയിൽ  83,000 കിറ്റുകളാണ്‌ നൽകുന്നത്‌. പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, തുവരപ്പരിപ്പ്‌, തേയില, മുളകുപൊടി, മഞ്ഞൾ, സേമിയമോ പാലടയോ ഉണക്കലരിയോ ഏതെങ്കിലും, കശുവണ്ടിപ്പരിപ്പ്‌, ഏലക്ക, നെയ്യ്‌, ശർക്കരവരട്ടിയോ ഉപ്പേരിയോ, ആട്ട, ശബരി പൊടിയുപ്പ്‌, ശബരി ബാത്ത്‌ സോപ്പ്‌,  തുണിസഞ്ചി എന്നിവയാണ്‌ കിറ്റിലുള്ളത്‌. ഒരു കിറ്റിലെ സാധനങ്ങൾക്ക്‌ 630 രൂപവരെ വില വരും. Read on deshabhimani.com

Related News