ഈ കൃഷിപാഠം ക്ലാസിലല്ല, മണ്ണിലാണ്‌



കൽപ്പറ്റ ഭക്ഷ്യസുരക്ഷക്കായി അധ്യാപകരും കൃഷിയിടത്തിൽ. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ കെഎസ്‌ടിഎയും കൈകോർക്കുന്നു. ‌ ജില്ലാ, സബ്‌ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കൃഷിയിറക്കും. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കൃഷി വെങ്ങപ്പള്ളിയിൽ  സംസ്ഥാന എക്സിക്യൂട്ടീവ് അംഗം  എൻ എ വിജയകുമാർ ഉദ്‌ഘാടനം ചെയ്‌തു. വൈത്തിരി സബ്‌ജില്ലാ പ്രസിഡന്റ്‌ എം പി അനൂപിന്റെ ഒരേക്കർ കരവയലിൽ വാഴയും ചേമ്പുമാണ്‌ നട്ടത്‌. നെൽകൃഷിക്ക്‌ വയലൊരുക്കുകയാണ്‌.   തരിശു നിലങ്ങൾ കൃഷിചൈയ്യുന്നതിനൊപ്പം  നെൽവയലുകളുടെ പുനരുജ്ജീവനവും ലക്ഷ്യമാണ്‌. ക്ലാസ്‌ മുറികളിൽ വിദ്യാർഥികൾക്ക്‌ പറഞ്ഞുകൊടുത്ത കൃഷി പാഠങ്ങൾ മണ്ണിൽ പ്രാവർത്തീകമാക്കുകയാണ്‌. അധ്യാപകരുടെ കൃഷി കുട്ടികളിലും  കൃഷിആഭിമുഖ്യം വളരാൻ സഹായകമാകും. ജില്ലാതല ഉദ്ഘാടനത്തിൽ സെക്രട്ടറി പി ജെ ബിനേഷ് അധ്യക്ഷനായി.  കെ ടി വിനോദൻ, വിൽസൺ തോമസ് ,പി ടി സജീവൻ, എം പി അനൂപ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News