ആഹ്ലാദപ്രകടനം നടത്തി



  കൽപ്പറ്റ ജീവനക്കാരുടെയും -അധ്യാപകരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ് യാഥാർഥ്യമായതിൽ ഇടതുപക്ഷ സർക്കാരിന് അഭിവാദ്യമർപ്പിച്ച് ജീവനക്കാരും അധ്യാപകരും ആഹ്ലാദപ്രകടനം നടത്തി. ഓഫീസുകൾക്കും  സ്‌കൂളുകൾക്കും മുമ്പിലായിരുന്നു പ്രകടനം. വിവിധ സ്ഥാപനങ്ങളിൽ നടന്ന വിശദീകരണ യോഗങ്ങളിൽ യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്‌ അജയകുമാർ, സംസ്ഥാന സെക്രട്ടറിയറ്റംഗം പി വി ഏലിയാമ്മ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ടി കെ അബ്ദുൾ ഗഫൂർ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എ കെ രാജേഷ്, കെജിഒഎ ജില്ലാ സെക്രട്ടറി എ ടി ഷൺമുഖൻ, എ പി മധുസൂദനൻ, വി ജെ ഷാജി, കെ എം നവാസ്, കെ ആനന്ദൻ, പി സന്തോഷ് കുമാർ, എ എൻ ഗീത, ടി കെ മനോജ്, കെ എം റോയി, യു കെ സരിത, ദിലീപ്കുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News