പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ച്‌



പുൽപ്പള്ളി  പൂതാടി പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ച് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. തകർന്ന ഗ്രാമീണ റോഡുകൾ അടിയന്തരമായി നന്നാക്കുക, പട്ടികവർഗ ക്ഷേമ പദ്ധതികൾ പാഴാക്കാതിരിക്കുക, കോൺഗ്രസ് പഞ്ചായത്തം​ഗങ്ങളുടെ അധികാര വടംവലി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ. എൽഡിഎഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു. ഷാജി ചുളുക്കാവിൽ അധ്യക്ഷനായി. എ വി ജയൻ, രുഗ്മിണി സുബ്രഹ്മണ്യൻ, എ ജെ കുര്യൻ, എൻ ഒ ദേവസ്യ, പി ജോർജ് എന്നിവർ സംസാരിച്ചു. ഇ കെ ബാലകൃഷ്ണൻ സ്വാഗതവും ഷിജി ഷിബു നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News