തമ്മിൽത്തല്ലുകാർ പാർടിയിൽ ഉണ്ടാകില്ല: കെ സി വേണുഗോപാൽ



കൽപ്പറ്റ  രാഹുൽഗാന്ധി വിഷയത്തിൽ ജില്ലാ കോൺഗ്രസ്‌ നേതൃത്വം നടത്തിയ മാർച്ചിനിടെ തമ്മിൽത്തല്ലിയ പ്രവർത്തകരെ തള്ളി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അത്തരക്കാർ പാർടിയിൽ തുടരാൻ യോഗ്യരല്ലെന്ന്‌ വാർത്താ സമ്മേളനത്തിനിടെ ലേഖകരുടെ ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം പറഞ്ഞു. പാർടിക്ക്‌ അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്‌ ഇത്‌. പാർടിക്ക്‌ ചീത്തപ്പേരുണ്ടാക്കുന്നവർക്ക്‌ പാർടിയിൽ തുടരാൻ അർഹതയില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. അക്രമത്തിന്‌ സാക്ഷിയായ ടി സിദ്ദീഖ്‌ എംഎൽഎയുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.  പ്രകടനത്തിന്റെ മുന്നിൽ നിൽക്കുന്നതിനും ചാനലിൽ മുഖംകാണിക്കുന്നതിനുമായിരുന്നു തമ്മിൽത്തല്ല്‌. പ്രശ്‌നത്തിന്‌ നേതൃത്വം നൽകിയ കെപിസിസി അംഗവും ഈ സമയം ഡിസിസി ഓഫീസിൽ ഉണ്ടായിരുന്നു. വയനാട്‌ പാർലമെന്റ്‌ മണ്ഡലത്തിലെ ബ്ലോക്ക്‌ ഭാരവാഹികളുടെ യോഗത്തിലും ഇദ്ദേഹം പങ്കെടുത്തു. Read on deshabhimani.com

Related News