ഐസ് ക്രഷറിൽ യുവാവിന്റെ കാല് കുടുങ്ങി



കൽപ്പറ്റ  ബൈപാസ് മീൻ മാർക്കറ്റിലെ ഐസ് ക്രഷറിൽ കാല് കുടുങ്ങിയ യുവാവിനെ കൽപ്പറ്റ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.  മത്സ്യമാര്‍ക്കറ്റിലെ  തൊഴിലാളിയായ നിഹാലി(22)നെയാണ് ഒരു മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ  ക്രഷറിന്റെ മെഷീൻ കട്ടർ ഉപയോഗിച്ച് മുറിച്ച് രക്ഷപ്പെടുത്തിയത്. ഐസ് കട്ടകള്‍ ക്രഷറിലേക്ക് ഇടുന്നതിനിടെ അബദ്ധത്തില്‍ കാല്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റ നിഹാലിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിന് അസി. സ്റ്റേഷൻ ഓഫീസർമാരായ പി ഒ വർഗീസ്, അസി. സ്റ്റേഷൻ ഓഫീസർ വി ഹമീദ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി കെ ശിവദാസൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുനി ജോർജ്, കെ സി സന്തിൽ, ധനീഷ് കുമാർ, ബേസിൽ സി ജോസ്, അരവിന്ദ് കൃഷ്ണ, കെ ആർ ദീപു എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News