നിരോധനാജ്ഞ 15വരെ നീട്ടി



കൽപ്പറ്റ കോവിഡിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ കലക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ 15 ദിവസത്തേക്ക്കൂടി നീട്ടി. എപ്രിൽ 15വരെ നിരോധനാജ്ഞ തുടരുമെന്ന് കലക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. കോവിഡ്  വ്യാപനം തടയുന്നതിനായി കഴിഞ്ഞ 23നാണ് 144 പ്രഖ്യാപിച്ചത്. ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിൽ അഞ്ചിൽകൂടുതൽപേർ ഒത്തുകൂടാൻ പാടില്ല. 23ന് സംസ്ഥാന സർക്കാരും 25ന് കേന്ദ്രസർക്കാരും ലോക്ക് ഡൗണും പ്രഖ്യാപിച്ചു. 14വരെയാണ് കേന്ദ്രസർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്.    Read on deshabhimani.com

Related News