വാഹനങ്ങൾ അണുവിമുക്തമാക്കി അഗ്നിശമനസേന



ബത്തേരി മുത്തങ്ങ ചെക്‌പോസ്‌റ്റിൽ  വാഹനങ്ങളെ അണുവിമുക്തമാക്കി അഗ്നിശമനസേന. കേരളവും കർണാടകവും അതിർത്തി പങ്കിടുന്ന മുത്തങ്ങയിലെ തകരപ്പാടി ആർടിഒ ചെക്ക‌്പോസ‌്റ്റ‌് പരിസരത്താണ‌് കൊറോണ വൈറസ‌് പ്രതിരോധത്തിന്റെ ഭാഗമായി അഗ്നിശമനസേനയുടെ അണുനശീകരണം. കേരളത്തിൽനിന്നും കർണാടകത്തിലേക്കും കർണാടകത്തിൽനിന്നും കേരളത്തിലേക്കുമുള്ള മുഴുവൻ വാഹനങ്ങളും അണുനശീകരണം നടത്തിയാണ‌്‌ കടത്തിവിടുന്നത‌്. ചരക്കു വാഹനങ്ങളുടേത‌് ഉൾപ്പെടെ മുഴുവൻ ടയറുകളിലും ബോഡികളിലും സോഡിയം ഹൈഡ്രോക്ലോറിൻ ലായനിയാണ‌് തളിക്കുന്നത‌്. ബത്തേരി സ‌്റ്റേഷൻ ഓഫീസർ എം കെ കുര്യന്റെ നേതൃത്വത്തിലുള്ള ജീവനക്കാരാണ‌് ചൊവ്വാഴ‌്ച രാവിലെ മുതൽ അണുനശീകരണ പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നത‌്. രാത്രി വൈകി ചെക്ക‌്പോസ‌്റ്റ‌് അടയ‌്ക്കുന്നത‌് വരെയാണ‌് അണുനശീകരണം. വരും ദിവസങ്ങളിലും ഇത‌് തുടരും.   Read on deshabhimani.com

Related News