കോഴിക്കോട്‌ ഇന്ന്‌ ഉഷ്‌ണതരംഗ മുന്നറിയിപ്പ്‌



കോഴിക്കോട് ജില്ലയിൽ വ്യാഴാഴ്‌ച ഉഷ്‌ണതരംഗത്തിന്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്‌. താപനില സാധാരണനിലയിൽനിന്ന്‌ 4.5 ഡിഗ്രി സെൽഷ്യസിൽ അധികം ഉയരാനുള്ള സാഹചര്യമാണ് ഉഷ്‌ണതരംഗം. ഈ സമയത്ത്‌ ചൂടുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക്‌ ഉൾപ്പെടെ സാധ്യതയുണ്ട്‌. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയവയ്‌ക്കാണ്‌ സാധ്യത. 2016നുശേഷം ആദ്യമായാണ്‌ സംസ്ഥാനത്ത്‌ ഉഷ്‌ണതരംഗ മുന്നറിയിപ്പ്‌. ആലപ്പുഴ, കോട്ടയം ജില്ലകളിൽ മൂന്നുമുതൽ നാല്‌ ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ രണ്ടുമുതൽ മൂന്നുഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ട്‌.   Read on deshabhimani.com

Related News