കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക്‌ 
പട്ടികജാതി ക്ഷേമസമിതി മാർച്ച്‌



തൃശൂർ കേന്ദ്ര സർക്കാർ നീതി പാലിക്കുക, സംവരണം സംരക്ഷിക്കുക, പട്ടികജാതി- പട്ടികവർഗ സംവരണം സ്വകാര്യ മേഖലയിലും നടപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ  ഉയർത്തി പികെഎസ്‌ നേതൃത്വത്തിൽ ഏരിയാ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക്‌ മാർച്ചും ധർണയും നടത്തി. എല്ലാ കേന്ദ്രങ്ങളിലും നൂറുകണക്കിനാളുകൾ പങ്കെടുത്തു.   കൊടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുക്കാട്  പോസ്റ്റ്‌ ഓഫീസ് മാർച്ചും  ധർണയും സിപിഐ എം കൊടകര ഏരിയ സെക്രട്ടറി പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു.  പട്ടിക ജാതി ക്ഷേമ സമിതി കൊടകര ഏരിയ പ്രസിഡന്റ് പി വി മണി അധ്യക്ഷനായി. സെക്രട്ടറി പി കെ കൃഷ്ണൻകുട്ടി, ഏരിയ കമ്മിറ്റി അംഗങ്ങളായ പി സി സുബ്രൻ, പി കെ രാജൻ,  ഉഷ ഉണ്ണി എന്നിവർ സംസാരിച്ചു. ചാലക്കുടി  പോസ്റ്റോഫീസിന് മുന്നിൽ സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകൻ ഉദ്ഘാടനം ചെയ്തു. സി കെ ശശി അധ്യക്ഷനായി. എ എ ബിജു, പി സി മനോജ്, പി എം ശ്രീധരൻ, സനിത മാധവൻ, സാവിത്രി വിജയൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News