വിമാന ടിക്കറ്റ് ചാര്‍ജ്‌ വർധനയ്‌ക്കെതിരെ പ്രവാസിമാർച്ച്‌

പ്രവാസി സംഘം ജില്ലാ കമ്മറ്റി തൃശൂർ ഏജീസ്‌ ഓഫീസിനുമുന്നിൽ നടത്തിയ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ വിമാന ടിക്കറ്റ് ചാർജ്‌ ഏകപക്ഷീയമായി വർധിപ്പിക്കുകയും എയർ ഇന്ത്യയുടെ ബജറ്റ് എയർലെെൻ സർവീസുകൾ വെട്ടിച്ചുരുക്കുകയും ചെയ്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസികൾ തൃശൂർ ഏജീസ്‌ ഓഫീസ്‌ മാർച്ചും ധർണയും നടത്തി. കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച  ധർണ സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ഉദ്‌ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ്‌ കെ വി അഷറഫ് ഹാജി അധ്യക്ഷനായി. തേക്കിൻകാട്‌ മൈതാനിയിൽനിന്ന്‌ പ്രകടനമായാണ്‌ നൂറുകണക്കിന്‌ പ്രവാസികൾ ഏജീസ്‌ ഓഫീസിനുമുന്നിലെത്തിയത്‌.  ജില്ലാ സെക്രട്ടറി എം കെ ശശിധരൻ, എൻ വി മോഹനൻ, സുലേഖ ജമാൽ, അഡ്വ. ഹഖ്, ശാലിനി രാമകൃഷ്ണൻ, സുരേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News