പുതിയ കോവിഡ് ബാധിതരില്ല



തൃശൂർ തിങ്കളാഴ്ച ജില്ലയിൽ ആർക്കും കോവിഡ് 19 സ്ഥിരീകരിച്ചില്ല. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 17,827 ആയി. വീടുകളിൽ 17,785 പേരും ആശുപത്രികളിൽ 42 പേരുമാണുള്ളത്‌. തിങ്കളാഴ്ച ഒമ്പതുപേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴുപേരെ വിടുതൽ ചെയ്തു. 2863 പേർ വീടുകളിൽ പുതുതായി നിരീക്ഷണത്തിലാണ്. 153 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. തിങ്കളാഴ്ച ലഭിച്ച 31 പരിശോധനാ ഫലങ്ങളിൽ മുഴുവനും നെഗറ്റീവാണ്. 18 സാമ്പിളുകൾ തിങ്കളാഴ്ച  പരിശോധനയ്ക്കയച്ചു. ഇതുവരെ 667 സാമ്പിൾ പരിശോധനയ്ക്കയച്ചതിൽ 617 എണ്ണത്തിന്റെ ഫലം ലഭിച്ചു. 50 ഫലം ലഭിക്കാനുണ്ട്. പരിശീലനം ലഭിച്ച സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴിയുള്ള കൗൺസലിങ് തുടരുകയാണ്. ജില്ലാ കൺട്രോൾ സെല്ലിലേക്ക് 479 അന്വേഷണങ്ങൾ ലഭിച്ചു. തൃശൂർ ഗവ. മോഡൽ ഗേൾസ്, ബോയ്സ്, ഗുരുവായൂർ ഗവ. യുപി സ്കൂൾ എന്നിവിടങ്ങളിൽ താമസിപ്പിച്ചിരിക്കുന്ന അഗതികൾക്ക് പതിവ് സ്ക്രീനിങ് നടത്തുന്നുണ്ട്‌. ശക്തൻ പച്ചക്കറി മാർക്കറ്റിലെത്തുന്ന ലോറി ഡ്രൈവർമാരെയും തൊഴിലാളികളെയും സ്ക്രീനിങ്ങും ബോധവൽക്കരണവും നടത്തി. 4512 പേരെയാണ് സ്ക്രീൻ ചെയ്തത്. നാട്ടിലേക്ക് പോകുന്നതിനായി വയനാട്ടിൽനിന്ന് ടൂറിസം വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരത്തേക്ക് യാത്രചെയ്ത ആറു ജർമൻകാർക്ക് പ്രാതലും വിശ്രമസൗകര്യവും നൽകാൻ തൃശൂർ ഗരുഡ ഹോട്ടൽസ് സന്നദ്ധമായി. ലാലൂർ, അടാട്ട്, മാടക്കത്തറ, മുണ്ടൂർ, ശോഭ സിറ്റി എന്നിവിടങ്ങളിൽ അതിഥിത്തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന സ്ഥലങ്ങൾ അണുവിമുക്തമാക്കുകയും തൊഴിലാളികൾക്ക് ബോധവൽക്കരണം നൽകുകയും ചെയ്തു. Read on deshabhimani.com

Related News