ഓസോൺ പാളി വിള്ളൽ കുറയ്‌ക്കാൻ ഹരിത രസതന്ത്രം



തൃശൂർ ഓസോൺ പാളിയിലെ വിള്ളൽ കുറയ്‌ക്കാനുള്ള  ഹരിത രസതന്ത്രവുമായി കുട്ടി ഗവേഷകർ.  കോഴിക്കോട്‌ വളയം ജിഎച്ച്‌എസ്‌എസിലെ കെ പി ശിവാനി, കീർത്തന ശശി  എന്നിവരാണ്‌ ഹരിത രസതന്ത്രത്തിലൂടെ  നൈലോൺ ഉൽപ്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചത്‌.   പ്രകൃതി നാശമുണ്ടാക്കാതെതന്നെ  അഡിപ്പിക്കാസിഡ്‌ ഉണ്ടാക്കാനാവും.  ഈ അഡിപ്പിക്കാസിഡ്‌ ഉപയോഗിച്ച്‌ നൈലോൺ ഉണ്ടാക്കാം. ഇത്തരത്തിൽ നൈലോൺ ഉണ്ടാക്കുമ്പോൾ  ചൂട്‌ കുറയും. ഓസോൺ പാളികളെ   സംരക്ഷിക്കാനാവുമെന്നും കുട്ടികൾ പറയുന്നു. തൃശൂരിൽ ദക്ഷിണേന്ത്യൻ ശാസ്ത്രോത്സവത്തിൽ ഈ സാങ്കേതിക വിദ്യ പ്രദർശിപ്പിച്ചിട്ടുണ്ട്‌.      പ്രകൃതിയിൽനിന്നു  സംഭരിക്കുന്ന ഡി ഗ്ലൂക്കോസാണ്‌ ആദ്യമായി പ്രയോജനപ്പെടുത്തുന്നത്‌. ഇത്‌ ട്യൂബുകൾ വഴി ഫെർമന്റേഷൻ ടാങ്കിലെത്തും. ഇക്കോളി ബാക്ടീരിയ വഴി ഡി ഗ്ലൂക്കോസിനെ ഫെർമന്റേഷൻ ചെയ്യും.  പ്രത്യേക സാങ്കേതിക വിദ്യകൾ വഴി  ഇത്‌ സിസ് മ്യൂകോണിആസിഡായി മാറും.  കാറ്റലിസ്‌ സാന്നിധ്യത്തിൽ  ഹൈഡ്രജൻ ചേർക്കുന്നതോടൈ   അഡിപ്പിക്കാസിഡ്‌ ലഭിക്കും. ഇത്തരത്തിൽ നിർമിക്കുന്ന അഡിപ്പിക്കാസിഡിന്‌  പ്രകൃതി ദോഷം ഉണ്ടാവില്ല.  പോളിമറൈസേഷൻ  ചാമ്പറിൽ അഡിപ്പിക്കാസിഡിനേയും ഹെക്‌സ്‌ മെത്തൽ ഡയാമിനേയും   മോണോമൈസ്‌ ചെയ്‌ത്‌ നൈലോൺ ഉണ്ടാക്കുന്നു.   സാധാരണ  ബെൻസിൻ ഉപയോഗിച്ചാണ്‌  മോണോമറായ അഡിപ്പിക്കാസിഡ്‌ ഉണ്ടാക്കുന്നത്‌. അതിന്‌ പകരം  നൈട്രസ്‌ ഓക്‌സൈഡ്‌ ഇല്ലാതെ  ഹരിത രസതന്ത്രം   വഴിയാണ്‌ അഡിപ്പിക്കാസിഡ്‌ ഉണ്ടാക്കുന്നത്‌.  ഇത്‌ ഓസോൺ പാളിയിലെ വിള്ളൽ കുറയ്‌ക്കും. Read on deshabhimani.com

Related News