താക്കീതായി സിഐടിയു പ്രകടനം

സിഐടിയു ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധം ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള വർഗീയ ഫാസിസ്റ്റ് ശക്തികളുടെ ശ്രമങ്ങൾക്കും ഗവർണറെ മുന്നിൽ നിർത്തിയുള്ള കേന്ദ്ര സർക്കാരിന്റെ നിഴൽ യുദ്ധത്തിനുമെതിരായി  സിഐടിയു ജില്ലാ കമ്മിറ്റി നേത്യത്വത്തിൽ  തൊഴിലാളികൾ നഗരത്തിൽ പ്രകടനവും പൊതുയോഗവും നടത്തി.  നൂറുകണക്കിന്‌ തൊഴിലാളികൾ  പ്രകടനത്തിൽ പങ്കാളികളായി. എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെയുള്ള താക്കീതായി  തൊഴിലാളി പ്രകടനം മാറി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ്‌ പൊതുയോഗം ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. കേന്ദ്ര വർക്കിങ്‌ കമ്മിറ്റിയംഗം പി കെ ഷാജൻ, സംസ്ഥാന സെക്രട്ടറി കെ കെ പ്രസന്നകുമാരി, ജില്ലാ സെക്രട്ടറി ടി സുധാകരൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News