രുചിക്കൂട്ടൊരുക്കിയ ചാലക്കുടിയിലെ 
ഇന്ത്യന്‍ കോഫി ഹൗസ് ഓര്‍മയാകുന്നു

ചാലക്കുടി നഗരസഭയോട് ചേര്‍ന്നുള്ള ഇന്ത്യന്‍ കോഫി ഹൗസ്‌


ചാലക്കുടി രണ്ടരപ്പതിറ്റാണ്ട്  ചാലക്കുടിക്കാരടക്കമുള്ളവർക്ക് രുചിപകർന്ന ഇന്ത്യൻ കോഫി ഹൗസ് ഓർമയാകുന്നു. 1999ൽ ഓണക്കാലത്താണ് ചാലക്കുടി നഗരസഭ ഓഫീസ് കോമ്പൗണ്ടിൽ ഇന്ത്യൻ കോഫി ഹൗസിന്റെ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്. ചാലക്കുടിയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ നിരവധി ചലനങ്ങൾ സൃഷ്ടിക്കാൻ വേദിയായ പൊതുയിടമായിരുന്നു കോഫീഹൗസ്. തർക്കങ്ങളും പരാതികളും  പരിഹരിക്കാൻ കോഫി ഹൗസ്‌   വേദിയായിട്ടുണ്ട്. ചാലക്കുടിയിലെത്തിയ മന്ത്രിമാരും  സിനിമാ രംഗത്തുള്ള പ്രമുഖരും  സാംസ്‌കാരിക നായകരും കോഫീഹൗസിൽ നിന്ന്‌ ഭക്ഷണം കഴിച്ചിട്ടുണ്ട്‌. ഹർത്താലുകളൊന്നും കോഫീഹൗസിന്റെ പ്രവർത്തനത്തെ ബാധിച്ചിരുന്നില്ല. പ്രളയ കാലത്തും കോവിഡ് പ്രതിസന്ധിയിലും നഗരസഭയുടെ സമൂഹ അടുക്കളയായതും ഈ കോഫീ ഹൗസാണ്. രണ്ട് വനിതാജീവനക്കാരടക്കം 24 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. നഗരസഭ പുതിയ മന്ദിരം നിർമിക്കുന്നതിന്റെ ഭാഗമായാണ് കോഫീ ഹൗസ് ഒഴിപ്പിക്കുന്നത്.  Read on deshabhimani.com

Related News