ഹൃദയ സംരക്ഷണ കൂട്ടയോട്ടം

ലോക ഹൃദയദിനത്തിൽ സംഘടിപ്പിച്ച കൂട്ടയോട്ടം ഫാ. ജോർജ് പാറേമാൻ ഫ്ലാഗ്ഓഫ് ചെയ്യുന്നു


കൊടകര ലോക ഹൃദയ ദിനത്തില്‍ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കണമെന്ന സന്ദേശവുമായി സഹൃദയ എന്‍ജിനിയറിങ്‌ കോളേജില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. സഹൃദയ എക്‌സിക്യുട്ടീവ്‌ ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍   ഫ്‌ളാഗ് ഓഫ് ചെയ്തു.  സഹൃദയ ഐഇഡിസിയും ബയോമെഡിക്കല്‍ അസോസിയേഷനായ എബ്‌സയും ചേര്‍ന്ന് ഹൃദയാരോഗ്യം സംബന്ധിച്ച വിവിധ മെഡിക്കല്‍ ഉപകരണങ്ങളുടെ പ്രദർശനവും നടത്തി. പ്രിന്‍സിപ്പല്‍ ഡോ. നിക്‌സന്‍ കുരുവിള, ജോയിന്റ്‌ ഡയറക്ടര്‍ ഡോ. സുധ ജോര്‍ജ് വളവി, ഐഇഡിസി കോ–-ഓര്‍ഡിനേറ്റര്‍ പ്രൊഫ. ജിബിന്‍ ജോസ് എന്നിവര്‍ സംസാരിച്ചു. Read on deshabhimani.com

Related News