ലഹരി വിമുക്ത കേരളം ഉദ്ഘാടനം



ആമ്പല്ലൂർ  സമഗ്ര ശിക്ഷ കേരള നടപ്പാക്കുന്ന  ലഹരി വിമുക്ത കേരളം പദ്ധതിയുടെ  കൊടകര ബ്ലോക്ക് തല ഉദ്ഘാടനം മണ്ണംപേട്ട മാത ഹൈസ്കൂളിൽ കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. വാർഡ് അംഗം ഭാഗ്യവതി ചന്ദ്രൻ അധ്യക്ഷയായി. മാത ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ വി  ജെ തോമസ്, കൊടകര ബ്ലോക്ക് പ്രോജക്ട് കോ–-ഓർഡിനേറ്റർ കെ നന്ദകുമാർ, ക്ലസ്റ്റർ കോ–-ഓർഡിനേറ്റർ വി ആർ നിഷ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പരിധിയിലെ 58 വിദ്യാലയങ്ങളിലെ ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ, യു പി,  എൽ പി വിഭാഗങ്ങളിലെ 1052 അധ്യാപകർക്ക് നാല് കേന്ദ്രങ്ങളിലായി നാല്‌ ദിവസം പരിശീലനം നൽകും. പരിശീലനം നേടിയ അധ്യാപകർ   ഗാന്ധിജയന്തി ദിനം മുതൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് വിദ്യാലയങ്ങളിൽ നേതൃത്വം നൽകും.  അധ്യാപകർ, ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യം മുന്നിൽ കണ്ട് മുഴുവൻ രക്ഷിതാക്കൾക്കും കുട്ടികൾക്കും പരിശീലനം നൽകും. ആദ്യ ദിവസത്തെ പരിശീലനത്തിൽ 258 അധ്യാപകർ പങ്കെടുത്തു Read on deshabhimani.com

Related News