നഴ്സിങ്‌ വിദ്യാർഥികളുടെ സ്‌റ്റൈപെൻഡ്‌ 
വർധിപ്പിക്കണം: കെജിഎസ്‌എൻഎ



തൃശൂർ നഴ്സിങ്‌ വിദ്യാർഥികളുടെ സ്‌റ്റൈപെൻഡ്‌ വർധിപ്പിക്കണമെന്ന്‌ കേരള ഗവ. സ്റ്റുഡന്റ് നേഴ്സസ് അസോസിയേഷൻ ജില്ലാ കൗൺസിൽ സമ്മേളനം ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറർ കെ എസ് സെന്തിൽകുമാർ  ഉദ്ഘാടനം ചെയ്തു. ആഷ്‌ലി ബെന്നി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബ്രിസ്റ്റോ ഷാജു പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി ബിൻസി ബാബു കണക്കും അവതരിപ്പിച്ചു.വർഗീയതയെ ചെറുക്കുക, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുക, കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ തൊഴിലാളിവിരുദ്ധ നടപടികൾ അവസാനിപ്പിക്കുക, അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.എൻ ബി സുധീഷ്‌കുമാർ, ഷൈനി ആന്റണി, സി എ ബെന്നി, സി എം ഉഷാറാണി, കെ പി ബീന, കെ എ സിന്ധു, പി ആർ സൗമ്യ, അഖിൽ ദാസ്, എൻ എ നവമി എന്നിവർ സംസാരിച്ചു. 17 അംഗ ജില്ലാ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. ഭാരവാഹികൾ: അലീന ഷാജു (പ്രസിഡന്റ്‌), കെ അതുൽ ദാസ് (സെക്രട്ടറി), കെ എ ഫർസാന ഗഫൂർ (ട്രഷറർ).   Read on deshabhimani.com

Related News