4 പതിറ്റാണ്ടിനുശേഷം ‘ആര്യമാല നാടകം’ അരങ്ങേറി

ആര്യമാല നാടകത്തിൽ നിന്ന്


തിരുവില്വാമല നാലുപതിറ്റാണ്ടിനുശേഷം ആര്യമാല നാടകം തിരുവില്വാമല ആക്കപ്പറമ്പിൽ അരങ്ങേറി. ആക്കപ്പറമ്പ് 24 മന തെലുങ്ക് ചെട്ടിയാർ സമുദായ കലാകാരന്മാരാണ്  നാടകം വീണ്ടും അവതരിപ്പിച്ചത്.        പാലക്കാട് ജില്ലയിലെ കിഴക്കൻ ഭാഗങ്ങളിൽ അവതരിപ്പിച്ചു വരുന്നതാണ്‌ ആര്യമാല നാടകം. രാജാവിന്റെയും പത്നി മലർമാലയുടെയും മകളായ ആര്യമാലയെ കാമാക്ഷിയമ്മയുടെ മകനായ കാർത്തവരായൻ കണ്ട് മോഹിക്കുന്നതും  പരീക്ഷണങ്ങൾ താണ്ടി വിവാഹം കഴിക്കുന്നതുമാണ് ഇതിവൃത്തം.     തമിഴ് കലർന്ന മലയാളത്തിൽ  നൃത്തത്തിനും പാട്ടിനും പ്രാധാന്യം കൊടുത്താണ് ആര്യമാല അരങ്ങിലവതരിപ്പിച്ചത്. മാരിയമ്മൻ കോവിൽ മണ്ഡപത്തിൽ അരങ്ങേറിയ കൂത്തിന് പ്രായം മറന്ന് എ സുന്ദരൻ ചെട്ടിയാർ (82), എ പി ആറുമുഖൻ (70), കെ കൃഷ്ണൻകുട്ടി (60), എം ശിവചന്ദ്രൻ (60), ഭുവനേശ്വരിയമ്മ (70) എന്നിവർ നേതൃത്വം നൽകി.  40 വർഷം മുമ്പ് അരങ്ങേറിയപ്പോൾ അഭിനയിച്ചവരും നാടകത്തിന്റെ ഭാഗമായത് പ്രത്യേകതയാണ്. ആക്കപ്പറമ്പ് അമ്മൻ കല്യാണമണ്ഡപത്തിലാണ് നാടകം നടന്നത്. എസ് സുന്ദരൻചെട്ടിയാരുടെ വാമൊഴിയിൽനിന്ന്‌ നാട്ടുകാരനായ എം ശിവകുമാറാണ് പാട്ടും സംഭാഷണങ്ങളും  പകർത്തിയെടുത്തത്.   Read on deshabhimani.com

Related News