പുരസ്കാരം ഏറ്റുവാങ്ങി

2019-ലെ എക്സലൻസ് ഇൻ ജേണലിസം പുരസ്കാരം സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡിൽ നിന്ന് സുനിൽ ബേബി ഏറ്റുവാങ്ങുന്നു


തൃശൂർ ഇന്ത്യൻ എക്സ്പ്രസ് സ്ഥാപകൻ രാംനാഥ് ഗോയങ്കയുടെ പേരിലുള്ള 2019-ലെ എക്സലൻസ് ഇൻ ജേണലിസം പുരസ്കാരം സുനിൽ ബേബി ഏറ്റുവാങ്ങി. ഡൽഹിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൽനിന്നാണ്‌ ഏറ്റുവാങ്ങിയത്‌. പ്രാദേശിക ഭാഷകളിലെ ബ്രോഡ്കാസ്റ്റ് വിഭാഗത്തിലാണ് പുരസ്കാരം. ധൻബാദിലെ തീപിടിച്ച ഖനികൾക്കു മുകളിൽ ജീവിക്കുന്നവരെക്കുറിച്ചുള്ള ഡോക്യുമെന്ററിക്കാണ് പുരസ്കാരം. തൃശൂർ എരവിമംഗലം സ്വദേശിയാണ്. Read on deshabhimani.com

Related News