മൊയ്തായി മത്സരങ്ങളിൽ
മെഡൽ നേട്ടവുമായി യുവത

അഭിഷേക്, അഭിജിത്ത്, ഐറിൻ, ഡോ അമൃത,വൈഷ്ണവ്


കൊടകര  മൊയ്തായി മത്സരങ്ങളിൽ ആദ്യമായി പങ്കെടുത്തപ്പോൾ തന്നെ മെഡൽ വേട്ട നടത്തി കൊടകര–- ചാലക്കുടി മേഖലയിലെ കുട്ടികൾ. തായ്‌ലൻഡിൽ പ്രചുര പ്രചാരത്തിലുള്ള അയോധന കലയാണ് മൊയ്തായി ബോക്സിങ്.  21, 22 തീയതികളിൽ കോഴിക്കോട് ആയിരുന്നു മൊയ്തായി ബോക്സിങ്ങിന്റെ സംസ്ഥാന തല മത്സരം നടന്നത്. കൊടകര ചാലക്കുടി മേഖലയിൽ നിന്ന്‌ ആറ്‌ പേരാണ് ഈ മത്സരത്തിൽ വിവിധ വിഭാഗങ്ങളിൽ പങ്കെടുത്തത്. ഇതിൽ 17 മുതൽ 21 വയസ്സ്‌ വരെ വിഭാഗത്തിൽ ചാലക്കുടി കുണ്ടൂർ സ്വദേശി ഐറീനും, 21 മുതൽ 23 വരെ വിഭാഗത്തിൽ ചാലക്കുടി കൂടപ്പുഴ സ്വദേശി അഭിജിത് ജമീറും, 23 പ്ലസ് വിഭാഗത്തിൽ കനകമല സ്വദേശി വൈഷ്ണവും, നോർത്ത് ചാലക്കുടി സ്വദേശി  ഡോ അമൃതയും സ്വർണ മെഡലുകൾ നേടിയപ്പോൾ ഇതേ വിഭാഗത്തിൽ ഇടക്ക് സംഭവിച്ച പരിക്കുമായി മത്സരിച്ച ചാലക്കുടി തുമ്പൂർ സ്വദേശി അഭിഷേക്  വെങ്കല മെഡൽ നേടി. ചാലക്കുടി  നെക്സസ്  ക്ലബ്ബിനെ  പ്രതിനിധീകരിച്ചാണ്  ഇവർ മത്സരത്തിൽ പങ്കെടുത്തത്. അനസ് അൽത്താന  ആയിരുന്നു ഇവരുടെ കോച്ച്.     Read on deshabhimani.com

Related News