വയോജന പരാതി പരിഹാര അദാലത്തിൽ 
48 കേസുകൾ തീർപ്പാക്കി



ഇരിങ്ങാലക്കുട  മെയിന്റനന്‍സ് ട്രിബ്യൂണലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വയോജന പരാതി പരിഹാര അദാലത്തിൽ 48 കേസുകള്‍ തീര്‍പ്പാക്കി. "മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും നിയമം 2007’ പ്രകാരമാണ് താലൂക്കുതല പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചത്. ചാലക്കുടി താലൂക്ക് കോണ്‍ഫറന്‍സ് ഹാൾ, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാൾ എന്നിവിടങ്ങളിൽ രണ്ട് ദിവസങ്ങളായി നടത്തിയ അദാലത്തിൽ 59 കേസുകളാണ് പരിഗണിച്ചത്. മെയിന്റനന്‍സ് ട്രിബ്യൂണല്‍ പ്രിസൈഡിങ്‌ ഓഫീസറും ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസറുമായ എം കെ    ഷാജി പരാതികള്‍ നേരിട്ടു കേട്ടു. ചാലക്കുടി തഹസില്‍ദാര്‍ (എല്‍ആര്‍) എന്‍ അശോക് കുമാ‍ർ,‍ ഡെപ്യൂട്ടി തഹസിൽദാർ (എച്ച് ക്യൂ) കെ ഡി രാജന്‍, ചാലക്കുടി താലൂക്ക് ജൂനിയര്‍ സൂപ്രണ്ട് ഐ കെ പൂക്കോയ, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട്  കെ ബിന്ദു, സെക്ഷന്‍ ക്ലര്‍ക്ക് കസ്തൂര്‍ബായ്, കണ്‍സിലിയേഷന്‍ ഓഫീസര്‍മാര്‍‍, മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News