വോട്ടര്‍ പട്ടിക പുതുക്കൽ: യോഗം ചേർന്നു



തൃശൂർ വോട്ടർ പട്ടിക  പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്‌ട്രൽ റോൾ നിരീക്ഷകൻ വെങ്കിടേശപതിയുടെ നേതൃത്വത്തിൽ   അവലോകനയോഗം ചേർന്നു. വോട്ടർപട്ടിക സുതാര്യവും കുറ്റമറ്റതുമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.  ജില്ലയിലെ വോട്ടർപട്ടിക പുതുക്കുന്നതുമായ ബന്ധപ്പെട്ടുള്ള രണ്ടാംഘട്ട ക്യാമ്പയിൻ ഡിസം. 3, 4 തീയതികളിൽ നടക്കും. ക്യാമ്പയിനിൽ രാഷ്‌ട്രീയ പാർടികൾക്കും പൊതുജനങ്ങൾക്കും കരട്‌ വോട്ടർപട്ടിക പരിശോധിക്കാം.  അന്തിമ വോട്ടർ പട്ടിക 2023 ജനു. അഞ്ചിന് പ്രസിദ്ധീകരിക്കും.    കലക്ടറേറ്റ്  കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ അസി. കലക്ടർ വി എം ജയകൃഷ്ണൻ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എം സി ജ്യോതി, തൃശൂർ ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർ  ടി ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News