കെഎസ്ആർടിസി;
ഗവിയിലേക്കും കടലിലേക്കും വിനോദയാത്ര



ഇരിങ്ങാലക്കുട   കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ 30നും  ഡിസംബർ ഒന്നിനും ഗവിയിലേക്കും കടലിലേക്കും വിനോദയാത്ര ഒരുക്കുന്നു.    30, ഡിസംബർ ഒന്ന്‌ തീയതികളിലാണ് ആഡംബര കപ്പൽയാത്ര. പകൽ ഒന്നിന് ഇരിങ്ങാലക്കുട ഓപ്പറേറ്റിങ് സെന്ററിൽനിന്നും യാത്ര തുടങ്ങും. ബോൾഗാട്ടി പാലസിലെത്തി രാത്രി ഒമ്പതുവരെയാണ് കപ്പൽയാത്ര. രാത്രി ഒരു മണിയോടെ തിരിച്ചെത്തും. ഒരാൾക്ക് ഭക്ഷണമുൾപ്പെടെ 2800 രൂപയാണ് ടിക്കറ്റ് നിരക്ക്. പത്തു വയസ്സുവരെയുള്ള കുട്ടികൾക്ക് 1100 രൂപ മതി. ഡിസംബർ രണ്ടിനും ഒമ്പതിനുമാണ് ഗവിയിലേക്ക് സർവീസ് . പുലർച്ചെ മൂന്നിന് പുറപ്പെടും. ഉച്ച ഭക്ഷണവും ബോട്ട് യാത്രയുമുൾപ്പെടെ 2250 രൂപയാണ് നിരക്ക്. ഫോൺ 9846655449, 9747557737. Read on deshabhimani.com

Related News