എച്ച്എംഎൽബി ഗ്രൂപ്പ് തൊഴിലാളിസമരവും ഒത്തുതീർപ്പായി



  പാലപ്പിള്ളി  എച്ച്എംഎൽബി ഗ്രൂപ്പ് എസ്റ്റേറ്റുകളിലെ (പാലപ്പിള്ളി, വലിയകുളം എസ്റ്റേറ്റുകൾ) തൊഴിലാളിസമരം ഒത്തുതീർപ്പായി. എസ്റ്റേറ്റ് മാനേജ്മെന്റും തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി നടന്ന ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്.  ചർച്ചകളിലെ ധാരണപ്രകാരം കഴിഞ്ഞ വർഷത്തെ തീരുമാനുസരിച്ച് 11 താൽക്കാലിക തൊഴിലാളികളെയടക്കം 15 പേരെ താൽക്കാലിക തൊഴിലാളികളുടെ ലിസ്റ്റ് പുതുക്കുന്ന മുറയ്‌ക്ക് സ്ഥിരപ്പെടുത്തും. നാല് തൊഴിലാളികളുടെ അവശേഷിക്കുന്ന ഗ്രാറ്റുവിറ്റി കുടിശ്ശിക ജനുവരി മാസത്തിൽ കൊടുത്തു തീർക്കും. ബിൽതുക കുടിശ്ശികയും മറ്റ്‌ അനുബന്ധ വിഷയങ്ങളും ധാരണയാക്കാനുള്ള ചർച്ചകളും സമരങ്ങളും തുടരുമെന്നും ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു. എച്ച്‌എംഎൽ ജനറൽ മാനേജർ രഘു, മാനേജർ എം എ ഷാനവാസ്‌ എന്നിവർ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ചും പി ജി വാസുദേവൻ നായർ (സിഐടിയു), പി ജി മോഹന (എഐടിയു സി), ആന്റണി കുറ്റൂക്കാരൻ (ഐഎൻടിയുസി) എന്നിവർ തൊഴിലാളികളെ പ്രതിനിധീകരിച്ചും ചർച്ചയിൽ പങ്കെടുത്തു.   Read on deshabhimani.com

Related News