ലോക വികലാംഗ ദിനാചരണവും
കായികമേളയും 30ന്‌



  തൃശൂർ ദർശന ക്ലബ്ബിന്റെയും സ്‌പോർട്‌സ്‌ അസോസിയേഷൻ ഫോർ ഡിഫ്‌റന്റ്‌ലി ഏബിൾഡ്‌ തൃശൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ  ലോക വികലാംഗ ദിനാചരണവും കായിക മേളയും 30ന്‌ സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌ കോളേജിന്റെ സഹകരണത്തോടെ കോളേജ്‌ ഗ്രൗണ്ടിലാണ്‌ മേള നടത്തുക.  രാവിലെ 9.30ന്‌ ഡെപ്യൂട്ടി കലക്ടർ  ഐ ജെ മധുസൂദനൻ ഉദ്‌ഘാടനം ചെയ്യും.  വാർത്താ സമ്മേളനത്തിൽ ദർശന ക്ലബ്ബ്‌ പ്രസിഡന്റ്‌ ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ, സി ജെ പൗളി, റീന റെജി, ബിനു പുളിക്കൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News