അഗ്നിപഥിനെതിരെ ‘രോഷാഗ്നി’

സെെനിക മേഖലയിൽ അഗ്നിപഥ്‌ നടപ്പാക്കുന്നതിനെതിരെ സിഐടിയു ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ഏജീസ്‌ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച് 
സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ എം കെ കണ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ അഗ്നിപഥ് പദ്ധതി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ജില്ലാ കമ്മിറ്റി  നേതൃത്വത്തിൽ തൊഴിലാളികൾ ഏജീസ് ഓഫീസിലേക്ക്‌  മാർച്ച്‌ നടത്തി. നൂറുകണക്കിന്‌ തൊഴിലാളികൾ  അണിനിരന്നു. സൈനിക മേഖല കരാർവൽക്കരിക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരായ ശക്തമായ താക്കീതായി പ്രതിഷേധം മാറി.   നാലുവർഷത്തേക്ക്‌  നിയമനം നടത്തി, പെൻഷൻപോലും നൽകാതെ യുവാക്കളെ തെരുവിലേക്ക്‌ തള്ളിവിടുന്ന നീക്കത്തിനെതിരെ രാജ്യവ്യാപകമായി  പ്രക്ഷോഭം തുടരുന്നതിനിടെയാണ്‌ തൃശൂരിലും  തൊഴിലാളി  പ്രതിഷേധം ഉയർന്നത്‌.   സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌  എം കെ കണ്ണൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം കെ വി ഹരിദാസ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ സിയാവുദ്ദീൻ, ആർ വി ഇക്ബാൽ, ജില്ലാ ജോ. സെക്രട്ടറി ശശികല ശ്രീവത്സൻ, എം കെ ബാലകൃഷ്ണൻ, പി കെ പുഷ്പാകരൻ, എം എസ് പ്രേമലത, കെ പി പോൾ, എ എസ് സിദ്ധാർഥൻ, യു സതീഷ് കുമാർ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News