മൊബൈൽ വെറ്ററിനറി യൂണിറ്റുമായി മതിലകം ബ്ലോക്ക്‌ പഞ്ചായത്ത്‌



കൊടുങ്ങല്ലൂർ ക്ഷീര കർഷകർക്ക് ആശ്വാസമേകാൻ മതിലകം ബ്ലോക്ക് പഞ്ചായത്തിൽ മൊബൈല്‍ വെറ്ററിനറി യൂണിറ്റൊരുങ്ങുന്നു. ഇതിനായി ബ്ലോക്ക് തലത്തില്‍ 7,50,000 രൂപ വകയിരുത്തും.  എല്ലാ പഞ്ചായത്തുകളില്‍നിന്നും ഓരോ ലക്ഷം രൂപ വീതവും ഫണ്ട് കണ്ടെത്തും. എക്സ്റേ ഉള്‍പ്പെടെ സംവിധാനങ്ങളും ചെറിയ ശസ്ത്രക്രിയകള്‍ക്കുള്ള സജ്ജീകരണങ്ങളും യൂണിറ്റില്‍ ഒരുക്കും. 24 മണിക്കൂറും മൃഗ ചികിത്സയ്ക്കായി ഡോക്ടറുടെ സേവനം ഉറപ്പാക്കും. രാത്രികാല സര്‍വീസ് ഉള്‍പ്പെടെ അടിയന്തരഘട്ടങ്ങളില്‍ ഡോക്ടര്‍ നേരിട്ടെത്തി ചികിത്സിക്കുകയാണ് പദ്ധതിയിൽ ലക്ഷ്യമിടുന്നത്‌.   Read on deshabhimani.com

Related News