വിശപ്പുരഹിത ലോകം പദ്ധതിക്ക് തുടക്കം

‘വിശപ്പുരഹിത ലോകം' പദ്ധതിയുടെ ഫ്‌ളാഗ്‌ ഓഫ്‌ ഡെപ്യൂട്ടി മേയർ എം എൽ റോസി നിർവഹിക്കുന്നു


തൃശൂർ മലബാർ ഗ്രൂപ്പും വടകര ദയ പുനരധിവാസ കേന്ദ്രവും ചേർന്ന്‌  ആവിഷ്കരിച്ച ‘വിശപ്പുരഹിത ലോകം' പദ്ധതിക്ക് തൃശൂരിൽ തുടക്കമായി.    ഡെപ്യൂട്ടി മേയർ എം എൽ റോസി ഉദ്ഘാടനം ചെയ്തു. നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി 200 ഓളം അഗതികൾക്ക് രാത്രി ഭക്ഷണ വിതരണത്തിന്റെ ഫ്ളാഗ് ഓഫും ഡെപ്യൂട്ടി മേയർ നിർവഹിച്ചു. തണൽ തൃശൂർ പ്രസിഡന്റ്‌  സി എ സലീം അധ്യക്ഷനായി. സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ ലാലി ജയിംസ്, കൗൺസിലർ പി സുകുമാരൻ, ഡിവൈഎസ്‌പി പി ബി പ്രശോഭ്, നൗഷാദ്, നൂറുദ്ദീൻ ബാബു, വി എ അബ്ദുലത്തീഫ്, മലബാർ ഷോറൂം മാനേജർ വി പി ബാബു, കെ പി അനിൽകുമാർ,  ഇ പ്രേംകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News