മോട്ടോർത്തൊഴിലാളി പ്രതിഷേധം ഇരമ്പി

ധർണ ഫെഡറേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ കെ വി ഹരിദാസ്‌ ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ മോട്ടോർ വാഹന ഇൻഷൂറൻസ്‌ പ്രീമിയം വൻതോതിൽ വർധിപ്പിച്ച ഇൻഷൂറൻസ്‌ റെഗുലേറ്ററി അതോറിറ്റി തീരുമാനത്തിൽ പ്രതിഷേധിച്ച്‌ മോട്ടോർ തൊഴിലാളികൾ ഹെഡ്‌ പോസ്‌റ്റോഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി. തൃശൂർ ഡിസ്‌ട്രിക്ട് ഓട്ടോ ആൻഡ്‌ ലൈറ്റ്‌ മോട്ടോർ ഡ്രൈവേഴ്‌സ്‌ യൂണിയൻ (സിഐടിയു) നേതൃത്വത്തിലാണ്‌ മാർച്ച്‌.  ധർണ ഫെഡറേഷൻ  അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ കെ വി ഹരിദാസ്‌ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി കെ പുഷ്‌പാകരൻ അധ്യക്ഷനായി. സംസ്ഥാന  സെക്രട്ടറി ടി എസ്‌ ബൈജു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി വി ഗിരീഷ്‌, എ എം ജനാർദനൻ, കെ അജയകുമാർ, പി കെ അശോകൻ, കെ എം അഷറഫ്‌ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News