ശ്രീലങ്കൻ കൃഷിശാസ്ത്രജ്ഞർ
ഫലവൃക്ഷത്തോട്ടം സന്ദർശിച്ചു

മണ്ണുത്തിയിലെ താടിക്കാരൻ അഗ്രോഫാമിലെ ഫലവൃക്ഷത്തോട്ടം ശ്രീലങ്കൻ
 കൃഷിശാസ്ത്രജ്ഞർ സന്ദർശിക്കുന്നു


മണ്ണുത്തി  അന്താരാഷ്ട്ര അഗ്രിഫോറസ്ട്രി ഗവേഷണ സ്ഥാപനത്തിന്റെയും (ഐസിആർഎഎം) കാർഷിക സർവകലാശാല ഫോറസ്ട്രി വിഭാഗത്തിന്റെയും നേതൃത്വത്തിൽ കേരളത്തിലെ പോഷകവനങ്ങളും ഫലവൃക്ഷത്തോട്ടങ്ങളും  ശ്രീലങ്കൻ കൃഷിശാസ്ത്രജ്ഞർ സന്ദർശിച്ചു. മണ്ണുത്തിയിലെ താടിക്കാരൻ അഗ്രോഫാമിലെ ഫലവൃക്ഷത്തോട്ടമാണ്‌ ശ്രീലങ്കൻ അഗ്രികൾച്ചർ മഹാവലി അസിസ്റ്റന്റ് ഡയറക്ടർ വിതുര പ്രിയ വർധന, ഐഎഫ്എസ്‌ ശാസ്ത്രജ്ഞൻ ഡോ. അക്വീൽ ഹസൻ റിസ്വി എന്നിവരും കാർഷിക സർവകലാശായിലെ ശാസ്ത്രജ്ഞൻമാരും അടങ്ങുന്ന സംഘം സന്ദർശിച്ചത്. ഡോ. ടി കെ കുഞ്ഞാമു, ഡോ. എ വി  ജമാലുദ്ദീൻ, പ്രൊഫ. പി നിയാസ്, ജി ഷൈൻ, അമൃതപ്രിയ എന്നിവർ   നേതൃത്വം നൽകി. കർഷക സംഘം മണ്ണുത്തി ഏരിയ പ്രസിഡന്റ്‌ ഫ്രാൻസിസ് താടിക്കാരന്റെയും ഭാര്യ ഷൈലജയുടേയും ഉടമസ്ഥതയിലുള്ളതാണ് ഫലവൃക്ഷത്തോട്ടം. ജംബോടി ക്വാബ, അബിയു തുടങ്ങിയ വിദേശ പഴവർഗങ്ങളുൾപ്പെടെ 400ൽ പരം ഫലവൃക്ഷങ്ങൾ തോട്ടത്തിലുണ്ട്‌. ജില്ലാ പഞ്ചായത്തംഗം പി എസ് വിനയൻ, പഞ്ചായത്ത് പ്രസിഡന്റ്‌ ഇന്ദിര മോഹനൻ എന്നിവർ സംഘത്തിന് സ്വീകരണം നൽകി. Read on deshabhimani.com

Related News