അഭിമന്യു ട്രോഫിക്ക്‌ തൃശൂരിൽ സ്വീകരണം

അഭിമന്യു സ്‌മാരക എവർ റോളിങ്‌ ട്രോഫിക്ക്‌ തൃശൂരിൽ സ്വീകരണം നൽകിയപ്പോൾ


തൃശൂർ കേരളത്തിലെ ഏറ്റവും മികച്ച കലാലയ യൂണിയന്‌ എകെപിസിടിഎ സംസ്ഥാന കമ്മിറ്റി നൽകുന്ന അഭിമന്യു സ്‌മാരക എവർ റോളിങ്‌ ട്രോഫിക്ക്‌ തൃശൂരിൽ സ്വീകരണം നൽകി. എ സി മൊയ്‌തീൻ എംഎൽഎ സ്വീകരണ യോഗം ഉദ്‌ഘാടനം ചെയ്‌തു. സംഘാടക സമിതി ചെയർമാൻ കെ രവീന്ദ്രൻ അധ്യക്ഷനായി. പൂങ്കുന്നത്തുനിന്ന്‌ നിരവധി ബൈക്കുകളുടെ അകമ്പടിയോടെയാണ്‌ ട്രോഫി കോർപറേഷൻ പരിസരത്ത്‌ എത്തിച്ചത്‌. എകെപിസിടിഎ  സംസ്ഥാന ജനറൽ സെക്രട്ടറി സി പത്മനാഭൻ, സംസ്ഥാന സെക്രട്ടറി എ നിഷാന്ത്, സംസ്ഥാന സെക്രട്ടറി പി ഹരിദാസ്, ജില്ലാ സെക്രട്ടറി ഡോ. പി എസ്‌ വിജോയ്,  സംസ്ഥാന ഐടി സെൽ കൺവീനർ ഡോ. കെ എം അനിൽകുമാർ, എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി ഹസൻ മുബാറക്‌, ഡോ. എ ടി  ജയ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News