രാജ്യത്ത്‌ അസമത്വത്തിന്റെ ഭയാനകമായ വ്യാപനം: എം ബി രാജേഷ്



തൃശൂർ അമിതാധികാരവും മൂലധനവും മതരാഷ്ട്രവാദവും ഒന്നിക്കുന്ന വിഷമസന്ധിയിലാണ് ഇന്ത്യ ഇന്ന് അകപ്പെട്ടിട്ടുള്ളതെന്ന്  സ്പീക്കർ എം ബി രാജേഷ്. സെക്യുലർ ഫോറം തൃശൂർ പരിസരകേന്ദ്രത്തിൽ  സംഘടിപ്പിച്ച സെമിനാറിൽ "ഇന്ത്യൻ ഭരണഘടന: ചരിത്രവും വർത്തമാനവും’ എന്ന വിഷയം അവതരിപ്പിച്ച് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.  2014മുതൽ അസമത്വത്തിന്റെ ഭയാനക  വ്യാപനമാണ് രാജ്യത്തുണ്ടാകുന്നത്‌. ഹിന്ദുത്വശക്തികളും മൂലധനശക്തികളും ചേർന്ന സഖ്യമാണ് ഇന്ന് ഇന്ത്യ നേരിടുന്ന ഭീഷണി. ഗോൾവാൾക്കർ വിഭാവനം ചെയ്ത "ഒരു രാഷ്ട്രം, ഒരു നേതാവ്, ഒരു പ്രത്യയശാസ്ത്രം’ എന്ന അവസ്ഥയിലേക്കാണ് ഇന്ത്യ നയിക്കപ്പെടുന്നത്. എക്സിക്യൂട്ടീവിനെ ശക്തിപ്പെടുത്തി അധികാരം കേന്ദ്രീകരിക്കുകയും  മുഴുവൻ ഭരണഘടനാ സ്ഥാപനങ്ങളേയും  ദുർബലപ്പെടുത്തുകയുമാണ്‌ അധികാരികളെന്നും രാജേഷ്‌ വ്യക്തമാക്കി.  ഡോ. വി ജി ഗോപാലകൃഷ്ണൻ മോഡറേറ്ററായി. ഭരണഘടന സംബന്ധിച്ച വിവിധ വിഷയങ്ങളിൽ ഡോ. കെ പി എൻ  അമൃത,   ഡോ. പി എം ആരതി,  പി എൻ ഗോപീകൃഷ്ണൻ,   അഡ്വ. വി എം ശ്യാംകുമാർ,   അഡ്വ. വി എൻ ഹരിദാസ്, ടി സത്യനാരായണൻ, അഡ്വ. വിനീത്കുമാർ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News