പ്രവാസി സംഘത്തിന്റെ പ്രവർത്തനം മഹത്തരം : മന്ത്രി ആർ ബിന്ദു

പ്രവാസീസ് പെയിൻ ആൻ‍ഡ് പാലിയേറ്റീവ് സൊസൈറ്റി ജില്ലാതല ഉദ്ഘാടനം മന്ത്രി ആർ ബിന്ദു നിർവഹിക്കുന്നു


കൊടുങ്ങല്ലൂർ പ്രവാസീസ് പെയിൻ ആൻഡ്‌ പാലിയേറ്റീവ് സൊസൈറ്റി ജില്ലാതല ഉദ്‌ഘാടനവും ലോഗോ പ്രകാശനവും  മന്ത്രി ആർ ബിന്ദു നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ കെ അബീദലി അധ്യക്ഷനായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, എസ് എൻ പുരം പഞ്ചായത്ത്‌ പ്രസിഡന്റ് എം എസ്‌ മോഹനൻ എന്നിവർ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു. ജനറൽ കൺവീനർ സുലൈഖ ജമാൽ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവാസി സംഘം ജില്ലാ  പ്രസിഡന്റ് അഷറഫ് ഹാജി, സെക്രട്ടറി എം കെ ശശിധരൻ, ട്രഷറർ ഹബീബ് റഹ്മാൻ, പ്ര ക സ ജില്ലാ പ്രസിഡന്റ് അഡ്വ. ഹക്ക്, സെക്രട്ടറി എൻ ബി മോഹനൻ, ടി കെ രമേഷ് ബാബു, ശ്രീരാജ്, ടി എൻ ഹനോയ്, പി ഡി അനിൽ, ഉണ്ണി പനങ്ങാട്, പി കെ സലീം, ശാലിനി രാമകൃഷ്ണൻ, കെ സി ഗീരീഷ്,  ജില്ലാ പ്രസിഡന്റ്‌ എ എസ് താജുദീൻ, പി എൻ വിനയചന്ദ്രൻ എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച്‌ രാവിലെ നടന്ന മെഡിക്കൽ ക്യാമ്പ് സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ചന്ദ്രശേഖരൻ ഡയാലിസ് കിറ്റ് വിതരണം ചെയ്തു. Read on deshabhimani.com

Related News