നിപ്മറിൽ സംസ്ഥാന ശിൽപ്പശാല



തൃശൂർ ഭിന്നശേഷിക്കാർക്ക് തെറാപ്പിക്കും കൗൺസിലിങ്ങിനും മറ്റ് പരിശീലനങ്ങൾക്കുമായി സാമൂഹ്യനീതി വകുപ്പ് വിഭാവനം ചെയ്ത പുനരധിവാസ ഗ്രാമത്തിനായി പദ്ധതി തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി 29ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ ശിൽപ്പശാല സംഘടിപ്പിക്കും. ഭിന്നശേഷിയുള്ളവർക്കാവശ്യമായ പ്രത്യേക വിദ്യാലയങ്ങൾ, തൊഴിൽ പരിശീലനം, പകൽ പരിശീലന കേന്ദ്രങ്ങൾ, ഭിന്നശേഷി സൗഹൃദ കളിസ്ഥലങ്ങൾ, രക്ഷാകർതൃ ശാക്തീകരണം, പുനരധിവാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രം എന്നിവയാണ് പുനരധിവാസ ഗ്രാമത്തിലുണ്ടാവുക.  സമഗ്ര പദ്ധതി തയ്യാറാക്കുന്നതിനായി സംഘടിപ്പിക്കുന്ന ശിൽപ്പശാല മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News