ജിഎസ്ടി ഇന്റലിജൻസിന്റെ 
പരിശോധനയിൽ 
വ്യാപക നികുതിവെട്ടിപ്പ് കണ്ടെത്തി



തൃശൂർ  സംസ്ഥാന വ്യാപകമായി കേരള ജിഎസ് ടി വകുപ്പ് ഇന്റലിജൻസ് നടത്തിയ കട പരിശോധനയിൽ  വ്യാപകമായ നികുതിവെട്ടിപ്പ് കണ്ടെത്തി.    33 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ വിറ്റുവരവിൽ  1000 കോടിയിൽപ്പരം രൂപയുടെ വെട്ടിപ്പാണ്‌  കണ്ടെത്തിയത്‌. തൃശൂർ, മലപ്പുറം, പാലക്കാട്‌, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ സ്വർണാഭരണ ശാലകളിലാണ് തെരച്ചിൽ  നടത്തിയത്.      വെള്ളിയാഴ്ച പകൽ  മൂന്നിന് തുടങ്ങിയ പരിശോധന പലയിടങ്ങളിലും 27 ന്‌ പകൽ വരെ  നീണ്ടു. വിൽപ്പനകൾ   പ്രത്യകതരം സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുറച്ചുകാണിച്ചാണ്  വെട്ടിപ്പ്.       വിശദമായ പരിശോധനകൾക്കുശേഷം മാത്രമേ കൃത്യമായ നികുതി വിവരങ്ങൾ അറിയാൻ സാധിക്കൂ.   സംസ്ഥാന ചരക്ക് സേവന നികുതിവകുപ്പ് ഡെപ്യൂട്ടി കമീഷണർ (ഇന്റലിജൻസ് )എറണാകുളം, ജോൺസൻ ചാക്കോ, ഇന്റലിജൻസ് ഓഫീസർ -3 എറണാകുളം  എം കെ അരുൺ  എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.  സംസ്ഥാന ചരക്ക് സേവന നികുതിവകുപ്പ് ജോയിന്റ് കമീഷണർ (ഇന്റലിജൻസ് ആൻഡ്‌ എൻഫോഴ്‌സ്മെന്റ്‌)  ബി പ്രമോദിന്റെ നിർദേശമനുസരിച്ചാണ് പരിശോധന. ജിഎസ് ടി നിലവിൽ വന്നശേഷം സ്വർണാഭരണ മേഖലയിൽ വ്യാപകമായ നികുതി വെട്ടിപ്പ് നടത്തുന്നതായി വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് വ്യാപകമായ പരിശോധനയ്‌ക്ക്‌ വകുപ്പ് തയ്യാറായത്.   പരിശോധനകൾ തുടരുമെന്ന് വകുപ്പ് അറിയിച്ചു. Read on deshabhimani.com

Related News