ബ്ലോക്ക് പഞ്ചായത്ത്‌തല പ്രവേശനോത്സവം 
കോടാലി എൽപി സ്കൂളിൽ



 മറ്റത്തൂർ  കൊടകര ബ്ലോക്ക് പഞ്ചായത്ത്‌തല സ്കൂൾ പ്രവേശനോത്സവവും  മറ്റത്തൂർ പഞ്ചായത്ത്‌തല പ്രവേശനോത്സവവും  ജൂൺ ഒന്നിന് കോടാലി ജിഎൽപി എസിൽ നടക്കും. രാവിലെ 9 .30ന് കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എം ആർ രഞ്ജിത്ത്‌ മുഖ്യാതിഥിയാകും.  സംഘാടക സമിതി രൂപീകരണ യോഗം കോടാലി ജിഎൽപി സ്കൂളിൽ  മറ്റത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു.  വാർഡ് അഗം കെ എസ് സൂരജ് അധ്യക്ഷനായി. പിടിഎ പ്രസിഡന്റ് പി എസ് പ്രശാന്ത്, പ്രധാനാധ്യാപിക കെ എ ലത, എ വൈ മോഹൻദാസ്, ജോസ് മാത്യു, കെ ജെ ധൂമിനി, സി എം ശിവകുമാർ, വി എം ഹംസ, ബാബു കൂനാംപുറത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : അശ്വതി വിബി (ചെയർമാൻ), പി എസ് പ്രശാന്ത് (കൺവീനർ). Read on deshabhimani.com

Related News